Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Center Of

Kottayam

പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​ം, പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ന്ന്

ക​​ടു​​ത്തു​​രു​​ത്തി: ന​​ഗ​​ര​​വീ​​ഥി​​ക​​ളെ ആ​​ത്മീ​​യ ഉ​​ന്ന​​തി​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തി പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം. ക​​ടു​​ത്തു​​രു​​ത്തി സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ തി​​രു​ക്കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന​ത്തി​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ല്‍ ന​​ട​​ന്ന പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ നാ​​ടും ന​​ഗ​​ര​​വും ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി. ദീ​​പാ​​ലം​​കൃ​​ത​​മാ​​യ പ​​ട്ട​​ണ​​ത്തെ ഭ​​ക്തി​​സാ​​ഗ​​ര​​മാ​​ക്കി ദൈ​​വ​​മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​ക്കൊ​​ണ്ടു ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണംവി​​ശ്വാ​​സ​​ത്തി​​ന്‍റെ നേ​​ര്‍​കാ​​ഴ്ച​​യാ​​യി.

ദേ​​വാ​​ല​​യം പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ നാ​​മ​​ധേ​​യ​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള​​താ​​ണെ​​ങ്കി​​ലും താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ പ്ര​​ധാ​​ന തി​​രു​​നാ​​ളാ​​യി ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത് തി​​രു​​ക്കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന ത്തി​​രു​​നാ​​ളാ​​ണ്. കേ​​ര​​ള​​സ​​ഭ​​യി​​ല്‍ ഏ​​റ്റ​​വും വ​​ലി​​യ ദ​​ര്‍​ശ​​ന സ​​മൂ​​ഹ​​മു​​ള്ള​​തും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലാ​​ണ്. തി​​രു​​ക്കുടും​​ബ​​ത്തി​​ന്‍റെ അ​​നു​​ഗ്ര​​ഹം​തേ​​ടി തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ദൂ​​രെ ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​ര്‍ പോ​​ലും താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ലെ​ത്തു​​മെ​​ന്ന് ച​​രി​​ത്രം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു.

തി​​രു​​നാ​​ള്‍ റാ​​സ​​യെ​ത്തു​ട​​ര്‍​ന്ന് പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ല്‍​നി​​ന്നു തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊണ്ട് പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ച്ചു. ക​​ത്തി​​ച്ചു​​പി​​ടി​​ച്ച് മെ​​ഴു​​കു​​തി​​രു​​ക​​ളു​​മാ​​യി സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ ദ​​ര്‍​ശ​​ന​സ​​മൂ​​ഹം പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. പ്രാ​​ര്‍​ഥ​​നാ​​ഗീ​​ത​​ങ്ങ​​ള്‍​ക്കൊ​​പ്പം ശ​​ബ്ദ​​മു​​ഖ​​രി​​ത​​മാ​​യ പ്ര​​ദ​​ക്ഷി​​ണം മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ലും സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ കാ​​വ​​ല്‍ മാ​​ലാ​​ഖ​​യു​​ടെ ക​​പ്പേ​​ള​​യി​​ലു​​മെ​​ത്തി​​യ ശേ​​ഷം പ​​ള്ളി​​യി​​ല്‍ സ​​മാ​​പി​​ച്ചു. തു​​ട​​ര്‍​ന്ന് സ്ലീ​​വാ​​വ​​ന്ദ​​ന​​വും ക​​പ്ലോ​​ന്‍ വാ​​ഴ്ച്ച​​യും ന​​ട​​ന്നു.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ 6.30നും 9.30​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ മി​​ഥു​​ന്‍ പ​​ന​​ച്ചി​​ക്കാ​​ല സി​​എം​​എ​​ഫ്, നാ​​ലി​​ന് തി​​രു​​നാ​​ള്‍ റാ​​സ-​​ഫാ.​ സ്‌​​ക​​റി​​യ മോ​​ടി​​യി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

6.15ന് ​​പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച്ച, 6.30ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 7.30ന് ​​ടൗ​​ണി​​ലെ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം-​​ഫാ.​ ബി​​ജു കു​ന​​ക്കാ​​ട്ട്, തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, എ​​ട്ടി​​ന് ഗാ​​ന​​മേ​​ള. നാ​​ളെ മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ര്‍​മ​​ദി​​ന​​ത്തി​​ല്‍ രാ​​വി​​ലെ ആ​​റി​​ന് പ​​ഴ​​യ​​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ വ​​ര്‍​ഗീ​​സ് ഇ​​ത്തി​​ത്ത​​റ പി​​ഡി​​എം, സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.30ന് ​​പു​​തി​​യ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​

Latest News

Corehub Up